കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നാളെ യുഡിഎഫ് തെരഞ്ഞെടുപ്പ് മഹാറാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ അറിയിച്ചു.
വൈകീട്ട് 4.30ന് കോഴിക്കോട് കടപ്പുറത്താണ് പരിപാടി. യുഡിഎഫ് ജില്ലാ സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും. റാലിയില്‍ ഒരു ലക്ഷം യുഡിഎഫ് പ്രവര്‍ത്തകര്‍ പങ്കെടുക്കും.